ചവറ: എൽ.ഡി.എഫ് റോഡ് ഷോക്കിടെയുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകന് പരിക്ക്. തലക്ക് പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ഡി.എഫ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷൈബിൻ ഫ്രാൻസിസ് (37) നാണ് പരിക്ക്.
നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിലും തുടർന്ന്, ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത് വിജയൻപിള്ളയുടെ റോഡ് ഷോ കടന്നുപോയപ്പോൾ നീണ്ടകര മുസ്ലിയാർ റോഡിലെ യു.ഡി.എഫ് ബൂത്ത് ഓഫിസിലുണ്ടായിരുന്ന ഷൈബിൻ ഉൾെപ്പടെയുള്ള പ്രവർത്തകർ കളിയാക്കിയതായി പറയുന്നു.
ഇതിൽ പ്രകോപിതരായി ബൈക്ക്റാലിയിൽ പെങ്കടുത്ത ചിലർ തിരികെയെത്തി യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും മാരകായുധമുപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.