ചവറ: പത്ര വിതരണം നടത്തിയ പണം വിവിധ പത്ര സ്ഥാപനങ്ങളിലേക്ക് അടയ്ക്കാനായി എ.ടി.എമ്മിലെത്തിയ പത്ര ഏജൻറിെൻറ ബൈക്ക് പൊലീസ് പിടിച്ചുെവച്ചതായി പരാതി.
പന്മന ഇടപ്പള്ളിക്കോട്ട മുപ്പട്ടിയില്‍ വി. ശിവകുമാറിെൻറ വാഹനം ബുധനാഴ്ച രാത്രി ഏഴരയോടെയാണ് തടഞ്ഞത്. സത്യവാങ്മൂലവും മറ്റു രേഖകളും ഉണ്ടായിരുന്നിട്ടും വാഹനം വിട്ടുകൊടുത്തില്ല. വ്യാഴാഴ്ച രാത്രി എത്തിയപ്പോള്‍ വാഹനം പിടിച്ച സമയത്ത് മുഖാവരണം ധരിച്ചിരുന്നില്ലായെന്ന് പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
എന്നാല്‍, പിഴ അടച്ച് വാഹനംവിട്ടുനല്‍കാന്‍ തയാറായിട്ടും വാഹനം എടുക്കാതെ പോകുകയായിരുന്നെന്നാണ് ചവറ പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.