ചവറ: നീണ്ടകര ഹാർബറിൽ മത്സ്യവ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി. നീണ്ടകര, സ്റ്റീഫൻ ലാന്റിൽ ജോൺ (55), ഇയാളുടെ മകനായ അപ്പു എന്ന സ്റ്റാൻലി (29) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് എന്നയാളും പ്രതികളും തമ്മിൽ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതികൾ വൈകീട്ടോടെ നീണ്ടകര ഹാർബറിൽ വെച്ച് കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി ലൂക്കിനെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലൂക്കിന്റെ ചെവിക്ക് പരിക്കേൽക്കുകയും പല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു.
ഇതു കൂടാതെ മൊബൈൽ ഫോണിനും വാച്ചിനും കേട് വരുത്തുകയും ചെയ്തതായി ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.