ചവറ: തെരുവുനായുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. തമിഴ്നാട് സ്വദേശി രാജു (60) ആണ് മരിച്ചത്. വർഷങ്ങളായി ഇയാൾ ചവറ ബസ് സ്റ്റാൻഡിൽ കുട നന്നാക്കുന്ന ജോലി ചെയ്യുകയായിരുന്നു. 19ന് രാത്രി സ്റ്റാൻഡിന് മുന്നിലെ കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന രാജുവിനെ നായ് കടിക്കുകയായിരുന്നു. തുടർന്ന് നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സതേടി. 21ന് രാവിലെ 11.30ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലിങ്ക് റോഡിൽ ബോട്ട് ജെട്ടി ഭാഗത്ത് പൊലീസ് അവശനിലയിൽ ഇയാളെ കണ്ടെത്തുകയും ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയുമായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.