ചവറ: മുടങ്ങിക്കിടന്ന നീണ്ടകര ഹാർബറിലെ ഡ്രെഡ്ജിങ് പുനരാരംഭിച്ചു. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും വള്ളങ്ങളും ഹാർബറിനുള്ളിലേക്ക് വരുമ്പോഴും പോകുമ്പോഴും മണ്ണിൽ ഉറയ്ക്കുന്നത് പതിവായിരുന്നു.
ഇത് മത്സ്യബന്ധന മേഖലയിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ലോക്ഡൗണിൽ അടച്ചിട്ടിരുന്ന നീണ്ടകര തുറമുഖം തുറന്നപ്പോൾ, ബോട്ടുകൾക്ക് തുറമുഖത്ത് അടുപ്പിക്കാനാകാത്ത സാഹചര്യമായിരുന്നു. അതുമൂലം ശക്തികുളങ്ങര തുറമുഖത്ത് അടുപ്പിക്കേണ്ടിവന്നു.
മണ്ണ് നീക്കി ആഴം കൂട്ടുന്ന ജോലി മുടങ്ങിയതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഹാർബർ എൻജിനീയറിങ് വിഭാഗം ചവറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊല്ലം ഫാബ്രിക്കേഷൻ എന്ന കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.