രത്നമ്മയെ ചവറ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബ്ലസി കുഞ്ഞച്ചനിൽനിന്ന്​ നെടുമ്പന നവജീവൻ അഭയകേന്ദ്രം ട്രസ്​റ്റ്​ മാനേജർ ടി.എം. ഷെരീഫ് ഏറ്റെടുക്കുന്നു

സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികയെ അഭയകേന്ദ്രം ഏറ്റെടുത്തു

ച​വ​റ: സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന ച​വ​റ താ​ന്നി​മൂ​ട് പൊ​ന്നാ​ന​വ​ട്ട​ത്ത്​ 72 വ​യ​സ്സു​ള്ള ര​ത്ന​മ്മ​യെ നെ​ടു​മ്പ​ന കു​രീ​പ്പ​ള്ളി ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു.

ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബ്ലെ​സി കു​ഞ്ഞ​ച്ച​ൻ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ പ്ര​സി​ഡ​ൻ​റ് എ. ​അ​ബ്​​ദു​ൽ ജ​ലീ​ൽ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സി​ദി​ഖ് മം​ഗ​ല​ശേ​രി, ജോ​സ് പ​ട്ട​ത്താ​നം, സ​ലിം, നി​സാ​ർ കൊ​ട്ടു​ക്കാ​ട്, ഹു​സൈ​ൻ തേ​വ​ല​ക്ക​ര, നാ​സ​ർ ത​ങ്ക​യ​ത്തി​ൽ, ആ​ശ​വ​ർ​ക്ക​ർ രാ​ധ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്രം ട്ര​സ്​​റ്റ് മാ​നേ​ജ​ർ ടി.​എം. ഷെ​രീ​ഫ്, പി.​ആ​ർ.​ഒ എ​സ്.​എം. മു​ഖ്താ​ർ എ​ന്നി​വ​ർ ര​ത്ന​മ്മ​യെ ഏ​റ്റെ​ടു​ത്ത​ത്.

ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ച​വ​റ പൊ​ലീ​സും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി​ദി​ഖ് മം​ഗ​ല​ശേ​രി​യും ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സിെൻറ​യും പ​ഞ്ചാ​യ​ത്തിെൻറ​യും അ​നു​മ​തി​പ​ത്ര​ത്തോ​ടെ ഏ​െ​റ്റ​ടു​ത്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.