ചവറ: വ്യാജ വിമാനടിക്കറ്റ് നൽകിയും വിദേശ കറൻസി മാറ്റി നൽകാമെന്നും പറഞ്ഞും നിരവധി പ്രവാസികളെയും നാട്ടുകാരെയും കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്തു. തേവലക്കര പടപ്പനാൽ ജങ്ഷനിൽ റിയ ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന സുബശ്രീരാജി (34) നെതിരെയാണ് വഞ്ചനാകുറ്റത്തിന് തെക്കുംഭാഗം പൊലീസ് കേസെടുത്തത്.
ചവറ ശങ്കരമംഗലം സ്വദേശി സേവ്യറിന് മൂന്ന് ലക്ഷം രൂപക്ക് തുല്യമായ പൗണ്ട് നൽകാമെന്ന് പറഞ്ഞ് ട്രാവൽസ് ഉടമ മൂന്ന് ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തേവലക്കര മുള്ളിക്കാല സ്വദേശി മുഹമ്മദ് ബിലാലിനെ വ്യാജ വിമാന ടിക്കറ്റ് നൽകി കബളിപ്പിച്ചതിനെത്തുടർന്ന് ഇയാളും തെക്കുംഭാഗം പോലീസിൽ പരാതി നൽകി.
ഇതറിഞ്ഞ ട്രാവൽസ് ഉടമ സ്ഥാപനം പൂട്ടി മൊബൈൽ ഫോണും ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും തെക്കുംഭാഗം സി.ഐ ദിനേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.