കരുനാഗപ്പള്ളി: തഴവ കടത്തൂരിൽ വീടിെൻറ അടുക്കളയിലും പറമ്പിലും ടാങ്കുകളിൽ കുഴിച്ചിട്ടനിലയിൽ 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. തഴവ കടത്തൂരിൽ എൻ.എൻ കോട്ടേജിൽ നബീസയുടെ (85) വീട്ടിലാണ് ചാരായം വാറ്റുന്നതിനുള്ള സാമഗ്രികൾ കണ്ടെത്തിയത്. നബീസയെയും മകൻ നിയാസിനെയും പ്രതിചേർത്ത് കേസെടുത്തു. കോവിഡ് മാനദണ്ഡം മുൻനിർത്തി വയോധികയായ നബീസയെ കസ്റ്റഡിയിലെടുത്തിട്ടില്ല. നിയാസിനെ പിടികൂടാനായില്ല. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പാൻ മസാലയുടെ മൊത്ത വിതരണക്കാരനുമാണെന്ന് എക്സൈസ് പറഞ്ഞു.
ലോക്ഡൗണിൽ കൊല്ലം ജില്ലയിലും സമീപ ജില്ലകളിലും ചാരായം വിൽപന നടത്തുകയായിരുന്ന നബീസയും കുടുംബവും രണ്ടാഴ്ചയായി എക്സൈസ് രഹസ്യ അന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം രാവിലെ എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
ശനി, ഞായർ ദിവസങ്ങളിൽ വിൽപന ഉദ്ദേശിച്ചാണ് കോട സൂക്ഷിച്ചതെന്ന് പ്രതി നബീസ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ എസ്. ഉണ്ണികൃഷ്ണപിള്ള, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. ഹരികൃഷ്ണൻ, രജിത് കെ. പിള്ള, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജി. ട്രീസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.