ചവറ: ചവറ അഗ്നിരക്ഷാ നിലയത്തിന് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചു. 35 ഓളം വാഹനങ്ങൾ അഗ്നിരക്ഷാസേനക്ക് അനുവദിച്ചതിൽ ഒരെണ്ണമാണ് ചവറ നിലയത്തിനും സ്വന്തമായത്. വലിയ വാഹനങ്ങൾ കടന്നുചെല്ലാനാകാത്തവിധം ഇടറോഡുകളിലുണ്ടാകുന്ന അപകടങ്ങൾ, തീപിടിത്ത സാധ്യത എന്നിവ പരിഗണിച്ചാണ് ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കിയത്. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായാണ് വാഹനം അനുവദിച്ചത്. 1500 ലിറ്റർ വെള്ളവും 300 ലിറ്റർ ഫോമും വാഹനത്തിലുണ്ട്. ഹൈഡ്രോളിക് കട്ടർ, ഡർ, ചെയിൻ സോ, ഹൈഡ്രോളിക് റാം, 32 അടി എക്സ്റ്റൻഷൻ ലാഡർ, റോപ്പ് 2 സെറ്റ്, റോപ്പ് കെർമാന്റിൽ ടൂളുകളും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.