ചവറ: ലോറിയിൽ കൊണ്ടുപോയ കുതിര ചത്ത സംഭവത്തിൽ അനാസ്ഥയെന്ന് ദൃക്സാക്ഷികൾ. സുരക്ഷ മുൻകരുതലുകളില്ലാതെയാണ് കൊടും ചൂടിൽ ദേശീയപാതയിലൂടെ ലോറിയില്‍ കുതിരകളെ കൊണ്ടുവന്നത്. ഇങ്ങനെ കൊണ്ടുവന്ന നാല് കുതിരകളില്‍ ഒരെണ്ണമാണ് ചത്തത്. മറ്റുള്ളവ അവശനിലയിലാണ്.
ദൃക്സാക്ഷികൾ പറയുന്നത്: മൈസൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ കുതിരകളിൽ ഒന്നാണ് ചവറ എ.എം.സി ജങ്ഷന് സമീപത്തുെവച്ച് ചത്തത്.
ലോറിയില്‍ കുതിരകളുടെ വലിയ ബഹളം കേട്ട് നാട്ടുകാര്‍ ലോറി തടയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവർക്ക് കുതിരകളെ നിയന്ത്രിക്കാന്‍ അറിയുമായിരുന്നില്ല. ലോറി തടഞ്ഞുനിർത്തിയത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും വഴിെവച്ചു. ചവറ പൊലീസെത്തി ലോറി മാറ്റിയപ്പോഴാണ് ഗതാഗതക്കുരുക്കഴിഞ്ഞത്.
തുടര്‍ന്ന് പ്രദേശവാസികളും യാത്രക്കാരും കൂടി കുതിരയെ ഇറക്കാന്‍ ശ്രമിെച്ചങ്കിലും വിജയിച്ചില്ല. കുതിരകളെ നിയന്ത്രിച്ച് പരിചയമുള്ള ഓച്ചിറ സ്വദേശി നൗഫലാണ് ഒടുവിൽ നാലു കുതിരകളെയും ലോറിയില്‍ നിന്നിറക്കിയത്. പിന്നാലെ ഒരു കുതിര ചത്തുവീഴുകയായിരുന്നു. ബാക്കി കുതിരകളുടെ ശരീരത്ത് മുറിപ്പാടുകളും ഉണ്ടായിരുന്നു.
മറ്റൊരു കുതിരയും കുഴഞ്ഞുവീണിരുന്നു. പൊരിവെയിലത്ത് ലോറിയില്‍ ഒരു മറവുമില്ലാതെ കൊണ്ടുവന്നതാകാം കുതിരകള്‍ ബഹളം കൂട്ടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.