ചവറ: നിരവധി സ്ഥലങ്ങളിൽ വീടുകളിൽ കയറി സ്വർണാഭരണം മോഷണം നടത്തിയ കേസുകളിലെ പ്രതികളെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
അസമിലെ ഹോജാ ജില്ലയിൽ തിനാലി ബസാർ ബദോമി പത്തടി സ്വദേശിയായ അബ്ദുൽ ഗഫൂർ (24), നാഗോൺ ജില്ലയിലെ ബാമുനാഗോൻ സ്വദേശിയായ ബിജയ് ദാസ് (31), ഹോജാ ജില്ലയിൽ ഹുദാലി ബസാർ അഷ്റഫുൽ ആലം (24) എന്നിവരെയാണ് കരുനാഗപ്പള്ളി എ.സി.പി ഷൈൻ തോമസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽപെട്ട ചവറ ഇൻസ്പെക്ടർ എ. നിസാമുദീൻ, സബ് ഇൻസ്പെക്ടർമാരായ എസ്. സുകേഷ്, എ. നൗഫൽ, ആൻറണി, എ.എസ്.ഐ ഷിബു, സി.പി മാരായ അനു, റോയ് സേനൻ, ഷാഡോ പൊലീസ് ഐ. ഷിബു, ബൈജു, രിബു, രതീഷ്, മനു എന്നിവർ പ്രത്യേക ടീമുകളായി ചേർന്ന് പിടികൂടിയത്.
അബ്ദുൽ ഗഫൂറിനെ പന്മനയിലുള്ള വാടകവീട്ടിൽ നിന്നും ബിജോയ് ദാസിനെ ആലപ്പുഴയിൽ നിന്നും അഷ്റഫുൽ ആലത്തിനെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്. മോഷണം നടത്തിയശേഷം പ്രതികൾ െതാണ്ടി മുതൽ അസമിലേക്ക് കടത്തി അവിടെ വിൽപന നടത്തി വരികയായിരുന്നു.
മോഷണ മുതലുമായി പ്രതികൾ വിമാനത്തിലാണ് അസമിലേക്ക് പോകുന്നത്. നിർമാണ ജോലികൾക്കുവേണ്ടി എന്ന വ്യാജേന പന്മന ആറുമുറിക്കടക്ക് സമീപം വിവിധ വീടുകൾ വാടകക്കെടുത്ത് താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.
സെപ്റ്റംബർ 13 ന് രാത്രി പന്മന ആക്കൽ ശോഭാ നിവാസിൽ സോമൻപിള്ളയുടെ വീടിെൻറ അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിെൻറ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18.5 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കേസിെൻറ അന്വഷണത്തിനാലാണ് ഇവർ പിടിയിലായത്.
പന്മന മുഖംമൂടി മുക്കിലെ ഒരു വീട്ടിൽ പകൽസമയത്ത് സ്വർണാഭരണങ്ങൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് പതിവ്.
പ്രതികളെ ചോദ്യം ചെയ്തതിൽ സമീപകാലത്ത് ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പല മോഷണങ്ങളിലും പങ്ക് വ്യക്തമായി അറിയാൻ കഴിഞ്ഞു. മോഷണം നടത്തിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
വാടകക്ക് താമസിച്ചിരുന്ന ടൈറ്റാനിയം ജങ്ഷനു സമീപമുള്ള വാടകവീട്ടിൽ നിന്നും കുഴിച്ചിട്ട മോഷണമുതലുകൾ കണ്ടെടുത്തു. പ്രതികളെ ചവറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.