ചവറ: കോലത്ത് മുക്ക് ശാസ്താംകോട്ട പൈപ്പ് റോഡിലൂടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി. വർഷങ്ങളായി രണ്ടര കിലോമീറ്ററോളം കുഴിനിറഞ്ഞ് തകർന്ന് കിടന്ന കോലത്ത് മുക്ക് മുതൽ പന്മന ആശ്രമം വരെയുള്ള ഭാഗമാണ് പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ഇതോടെ ഏറെ നാളത്തെ പ്രദേശവാസികളുടെ ദുരിതയാത്രക്ക് പരിഹാരമായി. സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ചത്.
പഴയ റോഡ് നിരപ്പിൽ നിന്ന് മെറ്റലിട്ട് ഉയർത്തിയാണ് ടാർ ചെയ്തത്. ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്ക് ശുദ്ധജല കുടിവെള്ള പൈപ്പുകൾ ഇതുവഴി കടന്നുപോകുന്നതിനാൽ പൈപ്പ് റോഡിലൂടെ വലിയ വാഹനങ്ങൾ കടന്ന് പോകാതിരിക്കാൻ റോഡിന് കുറുകെ വലിയ ഇരുമ്പ് കമ്പികളും തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷക്കാലമായി റോഡ് തകർന്നത് കാരണം ഇരുചക്രവാഹനങ്ങളും കാൽനട യാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ശാസ്താംകോട്ട ഭാഗത്തേക്ക് പോകുന്നവരുമായി നിരവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്.
ചവറ മണ്ഡലത്തിന്‍റെ ഭാഗം ഉൾപ്പെടുന്ന ബാക്കി വരുന്ന പൈപ്പ് റോഡിന്‍റെ നവീകരണത്തിനായി പ്രകൃതിക്ഷോഭ പരിപാലന ഫണ്ട് ഇനത്തിൽ ഒരു കോടി രൂപ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.