ചവറ: കണ്ടെയ്നർ ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ആറ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
യാത്രക്കാർ വഴിയിൽ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ ചവറ പാലത്തിന് സമീപമായിരുന്നു അപകടം. കണ്ടെയ്നർ ലോറി ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി സദാബിനാണ് (35) തലക്ക് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെയാണ് കണ്ടെയ്നർ ലോറികൾ അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനം പാലത്തിലേക്ക് എതിരെ കയറി വരുന്നതുകണ്ട് കണ്ടെയ്നർ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടവിവരം അറിഞ്ഞ് ചവറ ഫയർഫോഴ്സ്, പൊലീസ് എന്നിവർ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇടിയുടെ ആഘാതത്തിൽ പിന്നാലെ വന്ന കെണ്ടയ്നർ ലോറിയുടെ മുൻഭാഗം തകർന്നു.
ചവറ കെ.എം.എം.എൽ കമ്പനിയിൽ നിന്ന് ക്രെയിനും മണ്ണുമാന്തി യന്ത്രവും ജീവനക്കാരും എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനം നീക്കിയത്. രാവിലെ 8.30ഓടെയാണ് ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാനായത്. പത്തോടെ ഗതാഗതം സാധാരണ നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.