പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മാതാവിൻറെ സുഹൃത്തായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ, കുമ്മല്ലൂർ ജയേഷ് ഭവനിൽ പളനിയുടെ മകൻ ജ്യോതിഷ്(30) ആണ് ചവറ പൊലീസിൻറെ പിടിയിലായത്. കുട്ടിയുടെ മാതാവുമായുള്ള മുൻപരിചയം മുതലെടുത്ത പ്രതി 2022 ജൂൺ മാസം മുതൽ 2024 മെയ് മാസം വരെയുള്ള കാലയളവിൽ പല സന്ദർഭങ്ങളിലായി കേവലം 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയിൽ നിന്നും പീഡന വിവരം മനസ്സിലാക്കിയ അധ്യാപിക വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ചവറ പൊലീസ് ഇൻസ്പെക്ടർ അജീഷ് വി.എസിൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപൻ, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ അനിൽ, മനീഷ്, സി.പി.ഓ ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for sexually assaulting minor girl in chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.