ചവറ: അനധികൃത മദ്യവിൽപന നടത്തിയ പന്മന ചിറ്റൂർ വിഷ്ണു ഭവനത്തിൽ വിനോദിനെ (45) ചവറ പൊലീസ് പിടികൂടി. ഇയാളുടെ കൂട്ടാളിയായ രാജേഷ് ചവറ ബസ് സ്റ്റാൻഡിന് സമീപത്ത് ചില്ലറ വിൽപനക്കായി മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന മദ്യവുമായി കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. അന്ന് വിനോദ് രക്ഷപെട്ടു. വീട്ടിലെത്തിയതറിഞ്ഞ് ചവറ പൊലീസ് എത്തിയപ്പോൾ ഇയാൾ വീടിന് സമീപമുള്ള കുളത്തിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു. സീനിയർ സി.പി.ഒ അനിൽ കൂടെചാടി നീന്തി വിനോദിനെ പിടികൂടുകയായിരുന്നു.
പ്രതിയുടെ മകനും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ വീടുകയറി ആക്രമിച്ചതടക്കം രണ്ട് കേസുകളും മോഷണത്തിന് ഒരുകേസും നിലവിലുണ്ട്. എസ്.ഐ പ്രദീപ്, രതീഷ് എന്നിരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കും ബന്ധുക്കൾക്കുമെതിരെ പൊലീസിനെ അക്രമിച്ചതിന് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചവറ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.