ചവറ: മരത്തിൽ നിന്ന് വീണ് ചികിത്സയിലായ നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പന്മന നെറ്റിയാട് മുറിയിൽ മുളന്താഴത്ത് പടീറ്റതിൽ (കിഴവറത്ത് ) നൗഷാദ് (45) ആണ് തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സഹായം തേടുന്നത്. ജീവിതമാർഗത്തിനായി മകനോടൊപ്പം റമ്പൂട്ടാൻ പറിക്കുന്നതിനായി പോയപ്പോഴാണ് മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിലായ നൗഷാദ് ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നൗഷാദിനെ സഹായിക്കുന്നതിനായി പന്മന നെറ്റിയാട് പൗരസമിതിയുടെ നേതൃത്വത്തിൽ സിദ്ദീഖ് മംഗലശ്ശേരി ചെയർമാനും നെറ്റിയാട്ട് റാഫി കൺവീനറായും ചികിത്സാസഹായ സമിതി രൂപവത്കരിച്ചു. അക്കൗണ്ട് നമ്പർ: 847210110017905 (ബാങ്ക് ഓഫ് ഇന്ത്യ, പന്മന), ഐ.എഫ്.എസ്.സി കോഡ്: BKID 0008472, ഗൂഗ്ൾപേ നമ്പർ: 9048670549.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.