ചവറ: തങ്ങളുടെ പേരിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന കാര്യം പോളിങ് ബൂത്തിൽ എത്തിയപ്പോൾ അറിഞ്ഞതിെൻറ അമ്പരപ്പിൽ ചവറയിലെ രണ്ട് വോട്ടർമാർ. ഉദ്യോഗസ്ഥർ തടഞ്ഞതോടെ ഇരുവർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. കൊല്ലം രാമന്‍കുളങ്ങര വള്ളിക്കീഴ് സ്കൂളിലും സെൻറ് മേരീസ് സ്കൂളിലുമാണ് പോസ്റ്റൽ വോട്ടായി നേരത്തേ രേഖപ്പെടുത്തിയെന്ന് കാണിച്ച് വിദ്യാർഥിക്കും വയോധികനും വോട്ട് നിഷേധിച്ചത്.
159ാം നമ്പര്‍ ബൂത്തിലെ വോട്ടറായ വിഷ്ണുമോഹന് (ക്രമനമ്പര്‍ 53) എന്ന വിദ്യാർഥിയുടെ വോട്ടാണ് പോസ്റ്റല്‍ വോട്ടായി ചെയ്തതായി രേഖയിലുള്ളത്. ഇതുസംബന്ധിച്ച് രണ്ടുമണിക്കൂറോളം തർക്കം നടന്നു. ഇത് കള്ളവോട്ട് ചെയ്തതാണെന്ന് കാണിച്ച് വിഷ്ണു വരണാധികാരിക്ക് പരാതി നൽകി. ബുധനാഴ്ച റിട്ടേണിങ് ഒാഫിസറായ സബ് കലക്ടര്‍ മുമ്പാകെ പരാതി തീര്‍പ്പിനായി വെക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
രാമൻകുളങ്ങര സെൻറ് മേരീസ് സ്കൂളിലെ 161ാം ബൂത്തിലാണ് സമാനമായ സംഭവമുണ്ടായത്. 83 കാരനായ ലൂയിസ് വോട്ട് െചയ്യാനാകാതെ നിരാശനായി മടങ്ങി. വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റെന്ന് രേഖപ്പെടുത്തിയതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ബി.എൽ.ഒ ലൂയിസിനുവേണ്ടി വാദിച്ചെങ്കിലും ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചതായാണ് പരാതി. പക്ഷേ, ഇദ്ദേഹം പരാതി എഴുതിനൽകാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.