ഒ.ടി.പി തട്ടിപ്പ്; പഞ്ചായത്ത് ജീവനക്കാരന്‍റെ അരലക്ഷത്തോളം രൂപ നഷ്ടമായി

ചവറ: ബാങ്കിന്‍റെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന പഞ്ചായത്ത് ജീവനക്കാരനെ കബളിപ്പിച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തേവലക്കര ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി അരുണിന്‍റെ എസ്.ബി.ഐ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്.

എസ്.എം.എസ് മുഖേന കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ ലിങ്ക് അയച്ചുകൊടുത്താണ് തട്ടിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വന്ന വെബ്സൈറ്റിൽ ഒ.ടി.പി രേഖപ്പെടുത്തിയതോടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുകയായിരുന്നു. അരുൺ സൈബർ സുരക്ഷ വിഭാഗത്തിന് പരാതി നൽകി.

Tags:    
News Summary - OTP Fraud-The panchayat employee lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.