ചവറ: പോക്സോ കേസിലെ പ്രതിയായ സൈനികനെ ജമ്മു-കശ്മീരിൽനിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വിവാഹിതനും കരസേനയിലെ സൈനികനുമായ ചവറ കൊറ്റൻകുളങ്ങര ചേരിയിൽ പുത്തൻവീട്ടിൽ അനുമോഹൻ (32) ആണ് അറസ്റ്റിലായത്. ഇയാളെ തെക്കുംഭാഗം പൊലീസ് തെളിവെടുപ്പിന് സ്റ്റേഷനിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് അനുമോഹൻ.
കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കരുനാഗപ്പളി അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിെൻറ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജമ്മു പൊലീസിെൻറ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജമ്മുവിലെ ലേയിൽനിന്ന് 200 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചുമ്മതാങ്ങിലാണ് പ്രതി ജോലിയെടുത്തിരുന്നത്.
ഇവിടെനിന്ന് പട്ടാള ഉദ്യോഗസ്ഥർ 900 കിലോമീറ്റർ താഴെയുള്ള ജൗറി പട്ടാള ക്യാമ്പിൽ ഇയാളെ എത്തിച്ച് 15ന് പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച പ്രതിയെ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം സ്റ്റേഷനിൽ കൊണ്ടുവന്നത്. 2019 ലെ സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് തന്നെ കാറിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം അനുമോഹനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു. തെക്കുംഭാഗം എസ്.എച്ച്.ഒ ആയിരുന്ന പി.ജി. മധു, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ, ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജയകുമാർ, ഗ്രേഡ് എ.എസ്.ഐ ക്രിസ്റ്റിൻ ആൻറണി, ഹരികൃഷ്ണൻ എന്നിവരും ചേർന്നതാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.