representational image 

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണി

ചവറ: ദേശീയപാതയിൽ ചവറ, നീണ്ടകര മേഖലകളിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണി ഉയർത്തുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്ന ഇത്തരം വാഹനങ്ങൾ ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി മത്സരയോട്ടം നടത്തുന്നത്.

അപകടമുണ്ടാക്കത്തക്ക തരത്തിൽ ദേശീയപാതയുടെ നടുവിലൂടെയാണ് പലപ്പോഴും വാഹനങ്ങൾ ഓടിക്കുന്നത്. കഴിഞ്ഞദിവസം നീണ്ടകര പാലത്തിലൂടെ കടന്നുപോയ തിരുവനന്തപുരം സ്വദേശികൾ യാത്ര ചെയ്ത കാറിന്‍റെ ഇടതു വശത്തുകൂടി മറികടന്ന് കാർ യാത്രക്കാരെ അപകടപ്പെടുത്താൻ സ്വകാര്യ ബസ് ഡ്രൈവർ ബോധപൂർവം ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

കാർ യാത്രികർ പരാതിപ്പെട്ടതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ എം.എസ്. അശോക് സ്വകാര്യ ബസ് ഡ്രൈവറെ ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - private buses rash driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.