ചവറ: പെട്രോള്‍ വില വർധനയില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത് അധ്യാപിക. തേവലക്കര ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപിക ശ്രീരേഖയാണ് പതിനൊന്ന് കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് സ്കൂളിലെത്തിയത്.
നിരന്തരമായി വർധിക്കുന്ന പെട്രോള്‍ വിലയിലുള്ള പ്രതിഷേധത്തിെൻറ ഭാഗമായാണ് സൈക്കിളില്‍ സ്കൂളിലെത്തിയതെന്ന് അധ്യാപിക പറഞ്ഞു. സ്ഥിരമായി സ്കൂട്ടറിലായിരുന്നു ഇവര്‍ സ്ക്കൂളിലെത്തിയിരുന്നത്.
എന്നാല്‍, പെട്രോള്‍ വില നൂറ് കടന്നതോടെ കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുകയാണെന്നും ഇതുമൂലമാണ് സ്കൂളിലേക്കുള്ള യാത്ര സൈക്കിളിലാക്കിയതെന്ന് ശ്രീരേഖ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.