ചവറ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് പണം കബളിപ്പിച്ച് കൈക്കലാക്കിയ യുവാവ് പൊലീസ് പിടിയിലായി. ശക്തികുളങ്ങര കാവനാട് സ്കൈ ഗാർഡൻ ബെറ്റ്സി ഡെയിൽ വീട്ടിൽ സ്കൈസൺ (30) ആണ് പൊലീസ് പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഒരുവർഷമായി ഇരുവരും അടുത്തിടപഴകി കഴിഞ്ഞുവരുകയായിരുന്നു. ഉയർന്ന ജീവിത പശ്ചാത്തലമുള്ള ഇരുവരും കൊല്ലത്തെ ആഡംബര ഹോട്ടലുകളിലും ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഇൻറർനെറ്റ് ഇടപാടുകളിലൂടെ യുവാവിന് നഷ്ടപ്പെട്ട പണത്തിെൻറ ബാധ്യത യുവതി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പലതവണ വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് തന്ത്രപരമായി പിന്മാറുകയായിരുന്നു. പണം മടക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും വിവാഹത്തിന് സന്നദ്ധനാകാതിരുന്നതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ. രതീഷ് കുമാർ, രാജ്മോഹൻ, എസ്.സി.പി.ഒ സുനിൽ, സി.പി.ഒമാരായ രാജഗോപാൽ, അൻഷാദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.