ചവറ: ശങ്കരമംഗലം ബി.ജെ.എം സർക്കാർ കോളജിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിൽ. ചവറ തോട്ടിനടക്ക് രഘു ഭവനത്തിൽ കുഞ്ഞുമോൻ (37), തോട്ടിന് വടക്ക് നാസർ മൻസിലിൽ ആബിദ് (29) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പകൽ സമയത്താണ് ഇവർ ഗേറ്റ് മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിയത്. കോളജ് മേധാവി ഉടൻ തന്നെ ചവറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നല്ലേഴ്ത്ത്മുക്കിന് സമീപമുള്ള ആക്രിക്കടയിൽ നിന്ന് ഗേറ്റ് കണ്ടെത്തി. ഗേറ്റ് വിൽപന നടത്തി ലഭിച്ച പണവുമായി സമീപത്തുള്ള ബാറിൽ മദ്യപിക്കവെ, പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. മദ്യപിക്കാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഫൽ, ജിബി, മദനൻ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ തമ്പി, സി.പി.ഒ രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.