തെരുവുനായ ആക്രമണം; നായ്ക്കൾ കടിച്ച പശു ചത്തു

ചവറ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. ചവറ കൊറ്റൻകുളങ്ങര കൊച്ചു ചാവാട്ടിൽ ഉഷയുടെ വീട്ടിലെ എട്ട് മാസം പ്രായമായ പശുവിനെയാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചുകൊന്നത്.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പശുവിന്‍റെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. ഗുരുതരമായി പരിക്കേറ്റ പശു കുറച്ച് സമയത്തിനുശേഷം ചത്തു.

തേവലക്കരയിലും ചവറയിലുമായി രണ്ടുപേർക്ക് പരിക്ക്

ചവറ: തെരുവുനായ് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തേവലക്കര മഠത്തിൽ വീട്ടിൽ മുരളീധരൻപിള്ള, ചവറ പയ്യലക്കാവ് മണപ്പുഴവീട്ടിൽ അബൂബക്കർ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടോടെയായിരുന്നു സംഭവം. മുരളീധരൻപിള്ള സ്കൂട്ടറിൽ പോകുന്നതിനിടെ പയ്യലക്കാവിൽ സ്കൂട്ടർ തകരാറിലായി.

നന്നാക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന തെരുവുനായ് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ മുരളീധരൻപിള്ളയുടെ ചെവിയിലും മറ്റും കടിച്ചു. ഗുരുതരമായി പരിക്കേറ്റ മുരളീധരൻപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ പോത്തിനെ കെട്ടുന്നതിനിടെയാണ് അബൂബക്കറിനെ തെരുവുനായ് ആക്രമിച്ചത്. അദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളർത്തുനായ്ക്കളെ ഉപേക്ഷിച്ച നിലയിൽ; തുരുത്തിക്കരയിൽ ജനം ഭീതിയിൽ

ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വളർത്തുനായ്ക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുരുത്തിക്കര പള്ളിമുക്കിൽനിന്ന് കൊല്ലാറ ഭാഗത്തേക്ക് പോകുന്ന ഗ്രാമീണ പാതയിലാണ് വിദേശ ഇനത്തിൽപെട്ട രണ്ടു നായ്ക്കളെ ഉപേക്ഷിച്ചത്.

ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ വാഹനത്തിലെത്തിച്ചാണ് മുപ്പതോളം കുട്ടികൾ പഠിക്കുന്ന അംഗൻവാടിക്കു സമീപം ആക്രമണകാരികളായ നായ്ക്കളെ ഉപേക്ഷിച്ചത്. ഇതോടെ, കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ ഭയപ്പെടുന്നു.

വയൽഭാഗമായ ഇവിടെ റബർ തോട്ടത്തിൽ മറഞ്ഞിരിക്കുന്ന നായ്ക്കൾ റോഡിലൂടെ നടന്നുപോകുന്നവരെ ആക്രമിക്കാൻ ചാടിവീഴുന്നത് പതിവാണ്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നവർക്ക് വീണ് പരിക്കേൽക്കുന്ന സംഭവവുമുണ്ടായി.

പ്രദേശവാസി രമണി എന്ന വീട്ടമ്മക്ക് വീഴ്ചയിൽ സാരമായി പരിക്കേറ്റിരുന്നു. പ്രദേശവാസികൾ കന്നുകാലികളെ കെട്ടുന്നതിനും തീറ്റ ശേഖരിക്കുന്നതിനുമെത്തുന്ന ഭാഗത്താണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്.

Tags:    
News Summary - street dog assaulted-cow died after being bitten by dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.