ചവറ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുന്നതായി പരാതി. തേവലക്കര കോയിവിള ഭരണിക്കാവ് തടത്തിൽ വീട്ടിൽ ഇർഷാദിെൻറ ഭാര്യ ചവറ കൊട്ടുകാട് കന്നേൽ കിഴക്കതിൽ ബിൻഷാ ബഷീർ (28) ആഗസ്റ്റ് 25നാണ് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊബൈലിലെ തെളിവിെൻറ അടിസ്ഥാനത്തിൽ ഒരു യുവാവിനെ വിളിച്ചുവരുത്തി മൊഴി എടുത്തെങ്കിലും അന്വേഷണം ഇഴയുന്നതായാണ് പരാതി. പെൺകുട്ടിയുടെ ഭർത്താവ് സംഭവദിവസം രാത്രിയിൽ തന്നെ ഖത്തറിൽ നിെന്നത്തുകയും മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി 27ന് ജില്ല പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. അതിൻ പ്രകാരം ചവറ തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോയിവിള, പുത്തൻ സങ്കേതം സ്വദേശിയും, ജീവകാരുണ്യ പ്രവർത്തകനുമായ യുവാവിനെ തെക്കുംഭാഗം പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്ത് വിട്ടയച്ചത്.
ഇയാളുടെ മൊബൈലിൽനിന്ന് പെൺകുട്ടിയുമായി ആശയ വിനിമയം നടത്തിയതിെൻറ തെളിവുകൾ ലഭിച്ചിരുന്നു. മരിച്ച യുവതിയുമായി മരണദിവസവും രാത്രിയിൽ മൊബൈലിൽ വിളിച്ചതിെൻറ തെളിവിെൻറ അടിസ്ഥാനത്തിലാണ് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. എന്നാൽ അന്വേഷണം വേണ്ടരീതിയിൽ നടക്കുന്നുണ്ടെന്നും യുവാവിൽനിന്നും കണ്ടെടുത്ത മൊബൈൽഫോൺ സൈബർ ഫോറൻസിക്കിന് കൈമാറാനുള്ള സാങ്കേതിക താമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.