ചവറ: ഓയിൽ ടാങ്കറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. യാത്രികരായ കൊല്ലം പള്ളിമുക്ക് ഗോപാലശ്ശേരി കൈലാസ് വീ്ടിൽ അനു(36), ഭാര്യ അശ്വതി (28), മകൾ അനാമിക (എട്ട്), അശ്വതിയുടെ സഹോദരി അഞ്ചു (25) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ വെറ്റമുക്കിനും കുറ്റാമുക്കിനും ഇടയിൽ വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം.
കൊച്ചിയിൽ നിന്ന് പാരിപ്പള്ളിയിലേക്ക് വന്ന ഓയിൽ ടാങ്കറും കൊല്ലത്തു നിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം പൂർണമായും തകരുകയും ഇരു വാഹനങ്ങളും മറിയുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാർ പരിക്കുപറ്റിയവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുവിനും ഭാര്യ അശ്വതിക്കും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. െപാലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ ഉയർത്തിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ചവറ െപാലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.