ചവറ: നിയന്ത്രണംവിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വ്യാഴാഴ്ച ചവറ ടൈറ്റാനിയം ജങ്ഷന് കിഴക്ക് സരിത ജങ്ഷനിൽ ഉച്ചക്ക് ഒന്നരക്കായിരുന്നു അപകടം. ഹരിപ്പാട് സ്വദേശികൾ സഞ്ചരിച്ച കാർ ടൈറ്റാനിയം ഭാഗത്തുനിന്നും തേവലക്കരയിലേക്ക് പോകവേ സരിത ജങ്ഷനിലെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരി ഷീബ (40 ), സാധനം വാങ്ങാനെത്തിയ അഞ്ചാലുംമൂട് പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.