ചവറ: ചവറയിൽ സ്ത്രീക്ക് തെരുവുനായ് ആക്രമണത്തിൽ പരിക്ക്. പാലക്കടവ് മണ്ണേൽ പുതിയ വീട്ടിൽ ആബിദക്കാണ് (43) തെരുവ് നായുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം. വീടിനു സമീപം നിന്ന ആബിദക്കു നേരെ നായ് പാഞ്ഞടുക്കുകയായിരുന്നു. കാലിനും കൈക്കും കടിയേറ്റ ആബിദ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഗവ. യു.പി.എസ് മുക്കുത്തോട് സ്കൂൾ പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കൾ സ്കൂൾ ഗ്രൗണ്ട് താവളമാക്കിയിരിക്കുകയാണ്. റോഡിലൂടെ നടന്നുപോയ സമീപത്തെ മറ്റൊരു സ്ത്രീക്കു നേരെയും തെരുവുനായ്ക്കൂ ട്ടം പാഞ്ഞടുത്തെങ്കിലും ആളുകൾ ഓടിയെത്തിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.