ചവറ: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടിൽ പടിഞ്ഞാറ്റതിൽ രഞ്ജിത്ത് (42) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് 6.30ന് നീണ്ടകര വെളിത്തുരുത്ത് ബിവറേജസിന് സമീപമുള്ള റോഡിൽ വാഹനപരിശോധന നടത്തവെയാണ് സംഭവം.
ബൈക്കിൽവന്ന രഞ്ജിത്ത് വാഹനം നിർത്താനുള്ള പൊലീസിന്റെ നിർദേശം അവഗണിച്ച് എസ്.ഐയെ ഇടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ഇടതുകൈക്ക് പരിക്കേറ്റു. ചവറ പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.