ചവറ: ക്ഷേത്രത്തിനുമുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. ചവറ ഭരണിക്കാവ് ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലമ്പലത്തിെൻറ കതകും സ്റ്റോര്‍ മുറിയുടെ കതകും തകര്‍ത്ത നിലയിലുമാണ്. രാവിലെ ക്ഷേത്രജീവനക്കാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ക്ഷേത്രത്തിനോടു ചേര്‍ന്ന റോഡില്‍ വെച്ചിരുന്ന വഞ്ചിയാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിനകത്തുനിന്ന് ഒന്നും നഷ്ടമായിട്ടില്ല. കത്താൾ ഉപയോഗിച്ചാണ് വഞ്ചി കുത്തിത്തുറന്നതെന്നാണ് സംശയിക്കുന്നതെന്ന് ചവറ പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി. ക്ഷേത്രത്തിനുമുന്നില്‍ വെച്ചിരുന്ന കരിക്കും മോഷ്ടാവ് വെട്ടി കുടിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.