ചവറ: ആശുപത്രിയിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസ് പിടിയിൽ. രണ്ടാം പ്രതി തേവലക്കര പാലയ്ക്കൽ കളത്തിൽ വടക്കതിൽ അഖിൽ ബാബു (22), മൂന്നാംപ്രതി തേവലക്കര പാലയ്ക്കൽ കൈതക്കുറ്റിത്തറയിൽ കുക്കു എന്ന് വിളിക്കുന്ന അനന്തു (24), അഞ്ചാംപ്രതി തേവലക്കര പാലയ്ക്കൽ തയ്യിൽ തെക്കതിൽ ദേവദത്ത് (23) എന്നിവരെയാണ് ചവറ എസ്.ഐ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് തേവലക്കര കോയിവിള ലോകരക്ഷക ആശുപത്രിയിൽ മുഖം മറച്ച് ആയുധങ്ങളുമായി അതിക്രമിച്ച് കയറി അരിനല്ലൂർ നിഷാദ് മൻസിലിൽ നിസാമിനെ (44) വെട്ടിപ്പരിക്കേൽപിച്ചവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.