ച​വ​റ എ.​എം.​സി ജ​ങ്ഷ​ന് സ​മീ​പം വ​ഴി​യ​രി​കി​ൽ അ​വ​ശ​നാ​യി കി​ട​ന്ന പൂ​ക്കു​ഞ്ഞി​നെ പൊ​ലീ​സ്‌ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്നു

അവശതയിലായ വയോധികനെ പൊലീസ് ആശുപത്രിയിലെത്തിച്ചു

ച​വ​റ: ഭ​ക്ഷ​ണം കി​ട്ടാ​തെ അ​വ​ശ​നാ​യി കി​ട​ന്ന വ​യോ​ധി​ക​നെ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ച​വ​റ മു​ക്കോ​ടി കി​ഴ​ക്ക​തി​ൽ പൂ​ക്കു​ഞ്ഞി​നെ (95) ആ​ണ് നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ച​വ​റ എ.​എം.​സി ജ​ങ്ഷ​ന് സ​മീ​പം താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ അ​വ​ശ​നാ​യി കി​ട​ന്ന പൂ​ക്കു​ഞ്ഞിെൻറ വി​വ​രം നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ​മാ​രാ​യ ടി.​എ. ന​ജീ​ബും ജോ​യി​യും സ്ഥ​ല​ത്തെ​ത്തി ച​വ​റ പൊ​ലീ​സിെൻറ സ​ഹാ​യ​ത്തോ​ടെ ഹൈ​വേ പൊ​ലീ​സി​െൻറ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പൂ​ക്കു​ഞ്ഞി​ന് ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഷെ​ഡി​ൽ ഒ​റ്റ​ക്ക് ക​ഴി​യു​ക‍യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.