ചവറ: വൈദ്യുതാഘാതമേറ്റ് പിടഞ്ഞ ആറു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച എ.എസ്.ഐ അസീമിനെയും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ അമീർ അഹമ്മദിനെയും സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചു.
ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റിെൻറ നേതൃത്വത്തിലാണ് ആദരിച്ചത്.
പ്രിൻസിപ്പൽ ജെ. ഷൈല ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ജ്യോതികുമാർ, ടൈറ്റാനിയം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നീതു ജലീൽ, സീനിയർ അസി. ശശി ചവറ, എസ്.ഐ ഷെഫീക്ക്, വർഗീസ് കൊച്ചുപറമ്പിൽ, ഷിബു, കുരീപ്പുഴ ഫ്രാൻസിസ്, ജാക്വിലിൻ, എൻ.സി.സി ഓഫിസർ ജ്യോത്സ്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.