ചവറ: കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളില്‍ രണ്ടുപേരെ കാണാതായി. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയില്‍ ഉഷാകുമാരിയുടെ മകന് ജയകൃഷ്ണന് (17), പന്മന വടക്കുംതല പാലവിള കിഴക്കതില്‍ പരേതനായ ബിജു, സുനിത ദമ്പതികളുടെ മകന് ബിനീഷ് (16) എന്നിവരെയാണ് കാണാതായത്. ചവറ കോവില്‍ത്തോട്ടം 132 ഭാഗത്താണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയത്.
ചൊവ്വാഴ്ച രാത്രി ഏഴിന് കൂട്ടുകാരുമൊത്ത് ഇവര്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു. സുഹൃത്തുക്കളായ വടുതല സ്വദേശി സിബിന് (17), കളരി സ്വദേശി വിജില്‍ (20), വടക്കുംതല സ്വദേശി അഭിരാജ് (17) എന്നിവര്‍ ഇതേ സമയം കരയില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാണാതായ രണ്ടുപേര്‍ സമീപത്ത് കിടന്നിരുന്ന തെര്‍മോകോള്‍ ഷീറ്റുപയോഗിച്ച് കടലില്‍ ഇറങ്ങി കുളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു.
ഇവര്‍ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ജയകൃഷ്ണനും ബിനീഷും മുങ്ങിത്താഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചവറ അഗ്നിരക്ഷാസേന, പൊലീസ്, നീണ്ടകര കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.