ച​വ​റ നീ​ണ്ട​ക​ര​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ്ര​ദീ​പ്കു​മാ​റി​െൻറ വീ​ടി​നു​ചു​റ്റും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

വീടിന് ചുറ്റും വെള്ളക്കെട്ട്; മൃതദേഹം സഹോദര​െൻറ വീട്ടിൽ സംസ്കരിച്ചു

ച​വ​റ: വീ​ടി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ടു​മൂ​ലം ചി​ത​യൊ​രു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ യുവാവി​െൻറ മൃ​ത​ദേ​ഹം സ​ഹോ​ദ​ര​െൻറ വീ​ട്ടി​ൽ സം​സ്ക​രി​ച്ചു.

നീ​ണ്ട​ക​ര​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച പ​ന്മ​ന കു​വ​ള​ത്ത​റ​ഭാ​ഗം പാ​ർ​വ​തി മ​ന്ദി​ര​ത്തി​ൽ പ്ര​ദീ​പ്കു​മാ​റി​െൻറ (അ​നി കു​റു​പ്പ്) മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​താ​യ​ത്.

ഇ​വ​രു​ടെ അ​ഞ്ച് സെൻറ് ഭൂ​മി​യി​ലു​ള്ള വീ​ടി​ന് ചു​റ്റു​വ​ട്ട​ത്ത് ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ളം നി​റ​യും.

ച​വ​റ കെ.​എം.​എം.​എ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന് ഉ​പ​യോ​ഗം ക​ഴി​ഞ്ഞ മ​ണ്ണ് പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടാ​യ സ്ഥ​ലം നി​ക​ത്താ​ൻ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും കു​വ​ള​ത്ത​റ​ഭാ​ഗം വാ​ർ​ഡി​ൽ ന​ൽ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ലോ​ൺ എ​ടു​ത്ത് നി​ർ​മി​ച്ച വീ​ടാ​ണി​ത്. മ​ണ്ണ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ കെ.​എം.​എം.​എ​ൽ അ​ധി​കൃ​ത​ർ ക​നി​യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.