ചവറ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിൽ ടി.സി/36/832 പെരുന്താന്നി ഉഷസ് വീട്ടിൽനിന്ന് ആറ്റുകാൽ ദേവി ക്ഷേത്ര കല്യാണ മണ്ഡപത്തിന് സമീപം കൽപാംകുളം വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്രീലതയാണ് (42) പിടിയിലായത്. ഇവർ വസന്ത ജനാർദനൻ, വസന്താലയം, മുകുന്ദുപുരം, ചവറ എന്ന വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആൾമാറാട്ടം നടത്തി പാസ്പോർട്ട് എടുത്തതിന് ചവറയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ല പൊലീസ് മേധാവി പുറപ്പെടുവിച്ച ലുക്കൗട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ എത്തിയ ഇവർ പിടിയിലായത്. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എസ്.സി.പി.ഒമാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.