ചവറ: പതിനൊന്നുകാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് റിമാൻഡില്‍. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരൻറയ്യത്ത് മുഹമ്മദ് ഷഹനാസ് (22) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെ മദ്റസ പഠനത്തിന് വീട്ടില്‍നിന്ന് പോയ ബാലനെ കൊട്ടുകാട് സ്കൂളിന് മുന്നിൽവെച്ച് ഇയാള്‍ കത്തികൊണ്ട് ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നു.
നിലത്തുവീണ കുട്ടിയുടെ കഴുത്തിലും മുറിവേൽപിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ബംഗളൂരുവിലും മുംബൈയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ചവറ എസ്.ഐ സുകേഷ്, സി.പി.ഒമാരായ അനു, അനില്‍ എന്നിവര്‍ മുംബൈയിലെ ഇയാളുടെ താമസ സ്ഥലത്തെത്തിയെങ്കിലും രക്ഷപ്പെട്ടു.തുടര്‍ന്ന് ബന്ധുവിന്റെ സഹായത്തോടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു. ചവറ ഇൻസ്പെക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.