എ.​ഐ കാ​മ​റ പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

പ്ര​തി​ഷേ​ധ ധ​ർ​ണ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുഖ്യമന്ത്രി ആകാശവാണി -വി.ഡി. സതീശൻ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​കാ​ശ​വാ​ണി പോ​ലെ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. റേ​ഡി​യോ​യി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് മാ​ത്ര​മേ കേ​ൾ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്നു​ള്ള​തു​പോ​ലെ അ​ഴി​മ​തി​യി​ൽ കു​ളി​ച്ച് കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​വും, പ്ര​തി​പ​ക്ഷ​വും തെ​ളി​വു​ക​ൾ സ​ഹി​തം ഉ​ന്ന​യി​ക്കു​മ്പോ​ൾ മ​റു​പ​ടി പ​റ​യാ​തെ ഒ​ളി​ച്ചോ​ടു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ കൊ​ണ്ട് ഇ​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ.​ഐ കാ​മ​റ പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ജി​ല്ല​ത​ല ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, നേ​താ​ക്ക​ളാ​യ കെ.​സി. രാ​ജ​ൻ, ബി​ന്ദു​കൃ​ഷ്ണ, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ചി​റ്റു​മൂ​ല നാ​സ​ർ, സൂ​ര​ജ് ര​വി, എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, പി. ​ജ​ർ​മ്മി​യാ​സ്, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​വേ​ണി ശ​ർ​മ്മ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ർ​ജ് ഡി. ​കാ​ട്ടി​ൽ, കെ. ​ബേ​ബി​സ​ൺ, ആ​ന​ന്ദ് ബ്ര​ഹ്‌​മാ​ന​ന്ദ്, ആ​ർ. ര​മ​ണ​ൻ, എം ​നാ​സ​ർ, യു. ​വ​ഹീ​ദ, ആ​ർ. ര​ശ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Chief Minister- Akashavani -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.