കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയവഴിയില്‍ കേരള ടീമുകള്‍. പുരുഷവിഭാഗത്തിൽ പുതുച്ചേരിയേയും മറികടന്ന് കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോൾ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള വനിതാ ടീം പുതുച്ചേരിയെ എതിരില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. വനിതകളുടെ മൽസരത്തിൽ 19 ാം മിനുട്ടില്‍ അഭയ ജോതിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. പരമേശ്വരി പിനപ്ത്തോള നാലുഗോളും, അഭയ ജോതി മൂന്നു ഗോളും സമദ് രേഷ്മ രണ്ടുഗോളും നേടി. കാര്‍ത്തിക, ഷാനിയ, എന്നിവര്‍ ഓരോ ഗോളും നേടി. നാല് ഗോള്‍ നേടിയ പരമേശ്വരിയാണ് മത്സരത്തിലെ താരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരളം തെലങ്കാനയെ നേരിടും. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി കേരളം വനിതകളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
മൂന്നാം മത്സരത്തിന് ഇറങ്ങിയ കേരള പുരുഷ ടീം പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കേരളത്തിൻെറ മൂന്നാം ജയമാണിത്. ബഹല സൂരജ് , മിന്‍സ് ദിനേഷ് ,ലക്റ ആദിത്യ കേരളത്തിനുവേണ്ടി ഗോൾ നേടി. നാല് ഗോള്‍ നേടിയ ബഹല സൂരജാണ് മത്സരത്തിലെ താരം.
വനിതകളുടെ മറ്റൊരു മത്സരങ്ങളില്‍ തമിഴ്നാട് എതിരില്ലാത്ത എട്ട് ഗോളിന് തെലുങ്കാനയെ പരാജയപെടുത്തി. ആന്ധ്ര കര്‍ണാടകയെയും തോൽപിച്ചു.
പുരുഷന്മാരുടെ മറ്റൊരു മത്സരത്തില്‍ തെലുങ്കാനയെ ഒന്നിനെതിരെ പതിനൊന്ന് ഗോളിന് തമിഴ്നാട് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.