മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ നിരോധിച്ചു

കൊല്ലം: ജില്ലയില്‍ ചിറക്കര വില്ലേജില്‍ 28ന് നിയമവിരുദ്ധമായി മൃഗങ്ങളെ ഉപയോഗിച്ച് നടത്താനിരുന്ന എല്ലാ മത്സരങ്ങളും നിരോധിച്ച് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു. സുപ്രീംകോടതി, ഹൈകോടതി വിധിന്യായങ്ങള്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 1960 എന്നിവ പ്രകാരം കാളകളെയും പോത്തുകളെയും ഉപയോഗിച്ചുള്ള കാളപൂട്ട്, മരമടി, കന്നുപൂട്ട് തുടങ്ങിയ എല്ലാ മത്സരങ്ങളും സമ്പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ നിയമം കര്‍ശനമായി പാലിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരോട് നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ ഉത്തരവായി.

Tags:    
News Summary - Competitions using animals are prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.