കൊല്ലം: ഡോ. വന്ദനാദാസിനെ ആശുപത്രിയിൽ കൊലെപ്പടുത്തിയ കേസില്‍ സാക്ഷിവിസ്താരം െസപ്റ്റംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. സാക്ഷിവിസ്താരത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും കേസ് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. അന്ന് പ്രതി വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കണം.
കേസ് പരിഗണിക്കവെയാണ് െസപ്റ്റംബര്‍ രണ്ടുമുതല്‍ സാക്ഷിവിസ്താരം ആരംഭിക്കുമെന്ന വാക്കാല്‍ പരാമര്‍ശം ജഡ്ജി നടത്തിയത്. രണ്ടുമുതല്‍ വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒക്ടോബറില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. തീയതികള്‍ സംബന്ധിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പ്രതിഭാഗം കോടതിയില്‍ നടത്തിയില്ല.
പ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം, വധശ്രമം, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആശുപത്രി ജീവനക്കാരെ ആക്രമിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.