ഇരവിപുരം: കോവിഡ് കാലത്ത് പുറത്തുനിന്നുമെത്തുന്നതിനെ ചോദ്യംചെയ്തതിെൻറ പേരിൽ ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മയക്കുമരുന്ന് വ്യാപാര സംഘത്തിൽപെട്ട മൂന്നുപേരെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി.
പ്രതികളെ പിടികൂടുന്നതിനിടെ ഇരവിപുരം എസ്.ഐ ദീപുവിന് പരിക്കേറ്റു. വാളത്തുംഗൽ വയനക്കുളം ബാപ്പുജി നഗർ 186 കിഴക്കേവീട്ടിൽ സബീർ (26), ചാത്തന്നൂർ മീനാട് താഴം വടക്ക് റോയൽ ആശുപത്രിക്ക് സമീപം വയലിൽ പുത്തൻവീട്ടിൽ ആഷിക്ക് (20), പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 155 അലി മൻസിലിൽ നിഷാദ് (30 -പണ്ടം നിഷാദ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം രാത്രി 10.30ഓടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപത്തായിരുന്നു സംഭവം. ക്ലബിൽ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കവെ പ്രദേശത്തിന് പുറത്തുനിന്നുള്ള ചില യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യംചെയ്തിരുന്നു.
ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് (39) ഉൾെപ്പടെ ഏതാനുംപേരെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞു.
കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ നിർദേശപ്രകാരം ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജിതമാക്കുകയുമായിരുന്നു. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞ പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം നടത്തി വരവെയാണ് ഇവരുടെ ഒളിത്താവളത്തെക്കുറിച്ച് ഇരവിപുരം സി.ഐക്ക് വിവരം ലഭിച്ചത്.
മയക്കുമരുന്ന് സംഘത്തിെൻറ താവളം പൊലീസ് വളഞ്ഞതറിഞ്ഞ് മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
അഞ്ച് മതിലുകൾ ചാടി പ്രതികളെ പിടികൂടുന്നതിനിടെയാണ് ഇരവിപുരം എസ്.ഐ ദീപുവിന് പരിക്കേറ്റത്. സംഘത്തിലുണ്ടായിരുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനി ഉൾെപ്പടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
ഇരവിപുരം എസ്.ഐ അനീഷ് എ.പി, ദീപു, എ.എസ്.ഐ ഷിബു ജെ. പീറ്റർ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.