കൊല്ലം: ബാങ്ക് വായ്പയിൽ ഇളവും സാവകാശവും തേടി കുടുംബം. വീടുവെക്കാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് രോഗത്തെതുടർന്ന് മുടങ്ങിയതോടെ, ജപ്തി നോട്ടീസ് ലഭിച്ച ഓച്ചിറ, ഞക്കനാൽ, വിജയഭവനത്തിൽ എസ്. രാജേന്ദ്രനും ഭാര്യ എസ്. വിജിയുമാണ് സാവകാശം തേടുന്നത്. ബാങ്ക് ഓഫ് ഇന്ത്യ ഓച്ചിറ ശാഖയിൽനിന്ന് 2016ലാണ് വീടുവെക്കാനായി അഞ്ചുലക്ഷം രൂപ വായ്പയെടുത്തത്.
മൂന്ന് ലക്ഷം രൂപയോളം തിരിച്ചടച്ചെങ്കിലും അതുമുഴുവനും പലിശയിലാണ് ഉൾക്കൊള്ളിച്ചത്. ഇതിനിടെ, വിജിക്ക് അർബുദം ബാധിച്ചു. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തുടങ്ങിയതോടെ, ഓട്ടോ റിക്ഷാ തൊഴിലാളിയായ രാജേന്ദ്രന് കൃത്യമായി ജോലിക്കുപോകാനും കഴിയാതെയായി. വിജിയുടെ പേരിലുള്ളതാണ് വീട്.
ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് വസ്തുവും വീടും ജപ്തി ചെയ്യുമെന്നാണ് ബാങ്കിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ജൂലൈയിൽ 50,000 രൂപ ബാങ്കിൽ അടച്ചെങ്കിലും തുടർന്നടക്കാൻ സാധിച്ചില്ല. വീട് ജപ്തിചെയ്താൽ താനും രോഗിയായ ഭാര്യയും രണ്ടുമക്കളും വഴിയാധാരമാവുമെന്നും ഇക്കാര്യത്തിൽ സാവകാശം നൽകണമെന്നും അവർ വാർത്ത സമ്മേളനത്തിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.