ഇരവിപുരം: ക്ഷീര വ്യവസായ സഹകരണ സംഘം കെട്ടിടം അടിച്ചുതകർത്ത കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിന് വടക്ക് വിദ്യാനഗർ 166 ആഞ്ഞിലഴികം അനുമന്ദിരത്തിൽ റിനു ചന്ദ്രൻ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പത്തരയോടെ മയ്യനാട് ക്ഷീര വ്യവസായ സഹകരണ സംഘം കെട്ടിടത്തിെൻറ ജനാലകളും മറ്റും നശിപ്പിച്ചിരുന്നു.
സംഘം ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ നേരത്തേയും കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ദീപു, ജൂനിയർ എസ്.ഐ ഷെമീർ, ജി.എസ്.ഐ ജയകുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.