ഇരവിപുരം: നാടൻ മുട്ടക്കോഴികളെന്ന വ്യാജേന തമിഴ്നാട്ടിൽനിന്ന് പോരുകോഴികളെ വഴിയോരങ്ങളിൽ െവച്ച് വിൽപന നടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമായി.
യാതൊരു പരിശോധനകളുമില്ലാതെ ചെക്പോസ്റ്റുകൾ വെട്ടിച്ചു കടന്നാണ് കോഴികളെ വിൽപനക്കായി കൊണ്ടുവരുന്നത്. മുട്ടക്കോഴി എന്ന പേരിൽ കൊടുക്കുക പൂവൻ ഇനത്തിൽപെട്ട പോരുകോഴികളെയാണ്.
മൃഗസംരക്ഷണ വകുപ്പിെൻറ അനുവാദമോ കുത്തിവെപ്പുകളോ ഇല്ലാത്ത കോഴികളാണ് ഇത്തരത്തിൽ വിൽപനക്കായി െവച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വിൽപന അധികൃതരുടെ ശ്രദ്ധയിൽപെട്ടാലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.