ഇരവിപുരം: പൊലീസിൽ പരാതി നൽകിയതിെൻറ പേരിൽ വീട്ടമ്മയുടെ കൈ തല്ലിയൊടിക്കുകയും മക്കളെയും ബന്ധുക്കളെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സൂനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ അഞ്ച് ഫ്ലാറ്റ് എട്ടിൽ ഹെമിൻ (27) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ഒമ്പതിന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഇടകുന്നം ലക്ഷംവീട് കോളനിക്കടുത്തുള്ള പുരയിടത്തിൽ സംഘം ചേർന്ന് മദ്യപിക്കുന്നത് ആക്രമണത്തിനിരയായ വീട്ടമ്മയും കുടുംബവും വിലക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിെൻറ വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമായത്.
ബുധനാഴ്ച ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ്, അജിത് കുമാർ, ദിനേശ്, ഷാജി, സി.പി.ഒമാരായ സന്ദീപ്, അജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പോക്സോ ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഹെമിനെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.