ഇരവിപുരം: യുവാവിെൻറ കണ്ണ് കല്ലുകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിലെ പ്രധാന പ്രതിയെ ഒളിത്താവളത്തിൽനിന്ന് പിടികൂടി. പ്രതിയെ പിടികൂടുന്നതിനിടെ ഇരവിപുരം എസ്.ഐ ദീപുവിെൻറ കാലിന് പരിക്കേറ്റു. കിളികൊല്ലൂർ ലത്തീഫ് മൻസിലിൽ സുധീറിനെയാണ് (32) പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തെക്കേവിള സൗഹൃദാനഗർ എ.കെ.ജി ജങ്ഷന് സമീപം കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണനെ (20) നേരത്തേ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് മാടൻനട ലെവൽ ക്രോസിന് സമീപം തെക്കേവിള കെ.റ്റി.എൻ നഗർ 206 നെടിയഴിയം വീട്ടിൽ മുഹമ്മദ് നസ്റത്തിനെയാണ് (19) ഇവർ ആക്രമിച്ചത്.
നസ്റത്തിനെ തടഞ്ഞുനിർത്തി കൈയിലിരുന്ന കവർ ആവശ്യപ്പെട്ടപ്പോൾ തുറന്നുകാട്ടാതിരുന്നതോടെ, ആക്രമിക്കുകയായിരുന്നുവത്രെ. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നസ്റത്ത് ഇപ്പോഴും ചികിത്സയിലാണ്. ഇരവിപുരം എസ്.എച്ച്.ഒ വിനോദ് .കെയുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചിരുന്നു.
ഇയാൾ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനടുത്ത് യുവതിയോടൊത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ആയുധം കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, നിത്യാ സത്യൻ, പ്രൊബേഷനറി എസ്.ഐ അഭിജിത്ത്, എ.എസ്.ഐ ദിനേഷ് ,സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.