ഇരവിപുരം: ക്ഷേത്രപരിസരത്ത് കെട്ടിയിരുന്ന കുതിരയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി ഇരവിപുരം പൊലീസിന്റെ പിടിയിലായി. അയത്തിൽ ഗാന്ധിനഗർ 175 വയലിൽ പുത്തൻവീട്ടിൽ സെയ്ദലി (28), താഴത്തുവിളവീട്ടിൽ പ്രസീദ് (24), കോളജ് നഗർ 221 മടയ്ക്കൽവീട്ടിൽ ബിവിൻ (24) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പറക്കുളം സ്വദേശി അൽ അമീനെ (29) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനിയും ഏതാനും പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 25ന് വൈകീട്ട് അയത്തിൽ തെക്കേകാവ് ക്ഷേത്രവളപ്പിൽ കെട്ടിയിരുന്ന വടക്കേവിള സ്വദേശി ഷാനവാസിന്റെ ദിയ എന്ന ഗർഭിണിയായ കുതിരയെ പിടിയിലായവർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആറംഗ സംഘമായിരുന്നു കാറിലും സ്കൂട്ടറിലുമെത്തി കുതിരയെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. സി.സി ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പരിക്കേറ്റ കുതിര ഇപ്പോഴും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.