ഇരവിപുരം: വിവാഹ ചടങ്ങിനിടെ ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി.
മയ്യനാട് താന്നിയിലാണ് സംഭവം. വിവാഹ സൽക്കാരച്ചടങ്ങുകൾ വിഡിയോയിൽ ചിത്രീകരിക്കുന്നതിനിടെ വരെൻറ ബന്ധുവാണ് കൊല്ലം വാടി സ്വദേശിയായ സേവ്യറിനെ മർദിച്ചത്.
കാവനാട് അരവിള സ്വദേശി ജാഫറ്റാണ് മർദിച്ചതെന്ന് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മർദനത്തിൽ ഇയാളുടെ പല്ലുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗമായ സേവ്യറിനെ അകാരണമായി മർദിച്ച സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധിച്ചു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.