ഇരവിപുരം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി. ഇരവിപുരം ഇടക്കുന്നം നിലമേൽ തൊടിയിൽ ആർ. രാഹുൽ (28), ഇരവിപുരം ഇടക്കുന്നം സ്നേഹതീരം സൂനാമി ഫ്ലാറ്റിൽ ആർ. രാജീവ് (29) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി ഒമ്പതോടെ വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ താമസക്കാരനായ ജോൺസൻ (30) വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികൾ ചീത്ത വിളിച്ചു. ഇത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതികൾ തടിക്കഷണം കൊണ്ട് ഇയാളെ മാരകമായി ആക്രമിച്ച് പരിക്കേൽപിച്ചു.
ഗുരുതരമായി പരിക്കേറ്റ ജോൺസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അരുൺഷാ, എ.എസ്.ഐ പ്രസന്നൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.